കിഴുവിലം പഞ്ചായത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

കിഴുവിലം പഞ്ചായത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 
കിഴുവിലം പഞ്ചായത്തിലെ കൂന്തള്ളൂർ ഗവ. എൽ. പി . എസിൽ  വച്ച് നടത്തിയ കോവിഡ്  പരിശോധനയിൽ    ഇന്ന് 11  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 75  പേർക്കാണ് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയത്.  ഇതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഒരാൾക്ക് കോവിഡ് പോസിറ്റീവ് ഫോളോ അപ് ടെസ്റ്റ്‌ നടത്തിയപ്പോൾ വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
.
 പഞ്ചായത്തിലെ മൈക്രോ കണ്ടൈൻമെന്റ്  സോണായ പതിനേഴാം വാർഡിൽ 5  പേർക്കും പതിനൊന്നാം വാർഡിൽ 3  പേർക്കും ഒന്നാം വാർഡിലും പതിനാലാം വാർഡിലും ഒരാൾക്ക് വീതവുമാണ് ഇന്ന് കോവിഡ്  പോസിറ്റീവായത്. 

തിരുവനന്തപുരം ഡി എം ഒ ഓഫീസിലെ ശരണ്യ അശോക് , കിഴുവിലം  ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, എച്ച് ഐ പ്രമോദ്,  പാലിയേറ്റിവ് കെയർ സിസ്റ്റർ രേണു രവീന്ദ്രൻ, , ജെ എച്ച് ഐമാരായ ബിജുകുമാർ, ഹരീഷ്, പാലിയേറ്റീവ് കെയർ പ്രവർത്തകൻ സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ക്യാമ്പ് സംഘടിപ്പിച്ചത്. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad