ആറ്റിങ്ങൽ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം നാളെ രാവിലെ 11 ന് ചെയർമാൻ എം.പ്രദീപ് നിർവ്വഹിക്കും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം നാളെ രാവിലെ 11 ന് ചെയർമാൻ എം.പ്രദീപ് നിർവ്വഹിക്കും


സംസ്ഥാന സർക്കാരിന്റെയും ഹരിതകേരള മിഷന്റെയും സംയുക്ത പദ്ധതി പ്രകാരം നഗരസഭകൾ ഖരമാലിന്യ സംസ്കരണ മേഖലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്തുന്നു. സംസ്ഥാന തല ശുചിത്വ പദവി ഓൺലൈൻ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിർവഹിച്ചു. പട്ടണത്തിൽ പദ്ധതിയുടെ നഗരസഭാതല പ്രഖ്യാപന ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നാളെ  രാവിലെ 11 മണിക്ക് നഗരസഭാങ്കണത്തിൽ വച്ച് നിർവ്വഹിക്കും. തുടർന്ന് ചെയർമാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.ബി.സത്യൻ എം.എൽ.എ നിലവിലെ പ്രവർത്തന റിപ്പോർട്ട് ഏറ്റുവാങ്ങുകയും, നഗരസഭക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രശസ്തി പത്രവും ശിലാഫലകവും കൈമാറുന്നു.


       നഗരസഭാ മന്ദിരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ,  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.രാജു, അവനവഞ്ചേരി രാജു, എസ്.ജമീല, എ.റുഖൈനത്ത്, സി.പ്രദീപ്, പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ,  കൗൺസിലർമാരായ ഡി.ഇമാമുദ്ദീൻ, ജി.തുളസീധരൻപിള്ള, കെ.എസ്.സന്തോഷ് കുമാർ, പത്മനാഭൻ, എസ്.കെ.പ്രിൻസ് രാജ്, സന്തോഷ്, നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന തുടങ്ങിയവർ സന്നിഹിതരാവും.


Post Top Ad