ആറ്റിങ്ങൽ പട്ടണത്തിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ആറ്റിങ്ങൽ പട്ടണത്തിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു


ആറ്റിങ്ങൽ നഗരസഭ വാർഡ് 27 ൽ മങ്കാട്ടുമൂല സ്വദേശി 62 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.

     നഗരസഭ വാർഡ് 2 ൽ ആലംകോട് സ്വദേശികളായ 60 കാരി, 30 കാരി, 30 കാരൻ, 6 വയസ്കാരി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

       നഗരസഭ വാർഡ് 9 നക്രാംകോട് ലൈനിൽ 50 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

     നഗരസഭ വാർഡ് 1 ൽ ആലംകോട് സ്വദേശി 53 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ആരോഗ്യ വിഭാഗം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

     നഗരസഭ വാർഡ് 2 ൽ പൂവമ്പാറ സ്വദേശി 27 കാരിക്കും, ആലംകോട് സ്വദേശികളായ 74 കാരനും, 61 കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

      നഗരസഭ വാർഡ് 4 ൽ റ്റി.ബി ജംഗ്ഷൻ സ്വദേശി റ35 കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

      നഗരസഭ വാർഡ് 12 ൽ കോസ്മൊ ഗാർഡൻ സ്വദേശി 34 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി. മാമത്തെ പ്ലാനറ്റ് ടൈൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണിയാൾ. അടുത്ത ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചവർ ജാഗ്രത പുലർത്തണം. സ്ഥാപനം താൽക്കാലികമായി അടക്കാൻ നഗരസഭ നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad