ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ അയൽകൂട്ടങ്ങളുടെ വിലയിരുത്തൽ കമ്മിറ്റി സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ അയൽകൂട്ടങ്ങളുടെ വിലയിരുത്തൽ കമ്മിറ്റി സംഘടിപ്പിച്ചു
ആറ്റിങ്ങൽ: നഗരസഭ 13-ാം വാർഡിലെ 9 അയൽകൂട്ടങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാർ ഉൾപ്പടെ 18 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നഗരസഭ സംഘടിപ്പിച്ച വിലയിരുത്തൽ കമ്മിറ്റിയാണ് ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. 


     ഇ.കെ. നയനാർ മുഖ്യമന്ത്രിയായിരുന്ന 1998 ൽ ആയിരുന്നു ആദ്യമായി കുടുംബശ്രീ എന്ന സംരംഭം സംസ്ഥാനത്ത് ആരംഭിച്ചത്. സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അന്നത്തെ എൽ.ഡി.എഫ് സർക്കാർ കുടുംബശ്രീ സംരംഭത്തിന് തുടക്കം കുറിച്ചത്. 


     ആറ്റിങ്ങൽ നഗരസഭയുടെ കീഴിലെ കുടുംബശ്രീ യൂണിറ്റിൽ നിലവിൽ 286 അയൽകൂട്ടങ്ങൾ ഉണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്ക് വായ്പ നൽകി കൊണ്ട് വിവിധയിനം സ്വയം തൊഴിൽ സംവിധാനങ്ങൾ ആരംഭിച്ചു. വ്യക്തികൾക്കും ഗ്രൂപ്പ്കളായും ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ തുടങ്ങി. ഇതിലൂടെ സ്ത്രീകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താനും മറ്റൊരാളുടെ ആശ്രയമില്ലാതെ ജീവിക്കുവാനും കഴിയുന്നു. ചെറുകിട കച്ചവടങ്ങൾ, കന്നുകാലി, മുട്ടക്കോഴി വളർത്തൽ, കൃഷി എന്നീ പരമ്പരാഗത തൊഴിലുകൾക്കും സ്ത്രീകളെ പങ്കാളിത്തം ഉറപ്പിക്കാൻ സാധിച്ചുവെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ഇത്തരത്തിൽ ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തൽ യോഗമാണ് കമ്മിറ്റി ചർച്ച ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ വാർഡുകളിലെയും മുഴുവൻ അയൽക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള വിലയിരുത്തൽ യോഗം നടപ്പിലാക്കുമെന്ന് കുടുംബശ്രീ ചെയർപേഴ്സൺ എ.റീജ പറഞ്ഞു.

വാർഡ് കൗൺസിലർ റ്റി.ആർ.കോമളകുമാരി, വാർഡ് കമ്മിറ്റി രക്ഷാധികാരികളായ സി.ചന്ദ്രബോസ്, ദിലീപ്കുമാർ, അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Post Top Ad