ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആൻ്റിജൻ പരിശോധനയിൽ ഇന്നലെ 13 പേർക്കു കൂടി കോവിഡ് പോസിറ്റീവ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആൻ്റിജൻ പരിശോധനയിൽ ഇന്നലെ 13 പേർക്കു കൂടി കോവിഡ് പോസിറ്റീവ്

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 13 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 50 പേരുടെ ആൻ്റിജൻ പരിശോധനയിൽ 7 പേർക്കും അഞ്ചുതെങ്ങിൽ 28 പേരുടെ ആൻ്റി ജൻ പരിശോധനയിൽ 2 പേർക്കും

വക്കത്ത് 22 പേരുടെ ആൻ്റിജൻ പരിശോധനയിൽ 4 പേർക്കും രോഗമുള്ളതായി കണ്ടെത്തിയത്.ചിറയിൻ കീഴിലെ 5 പേർക്കും കടയ്ക്കാവൂരിലെ 3 പേർക്കും കിഴുവിലത്തെ 2 പേർക്കും വക്കം കിളിമാനൂർ, അണ്ടൂർ എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.

ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഇന്ന് ആൻ്റിജൻ   പരിശോധനയുണ്ടായിരിക്കുന്നതാണ്. 


Post Top Ad