നഗരസഭ 13-ാം വാർഡിലെ കോണത്ത് റോഡ് റീ ടാറിംഗ് ടെൻഡർ നടപടികൾ പൂർത്തിയായെന്ന് വാർഡ് കൗൺസിലർ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

നഗരസഭ 13-ാം വാർഡിലെ കോണത്ത് റോഡ് റീ ടാറിംഗ് ടെൻഡർ നടപടികൾ പൂർത്തിയായെന്ന് വാർഡ് കൗൺസിലർആറ്റിങ്ങൽ: നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിൽ കോണത്ത് റോഡിന്റെ ടെൻഡർ നടപടികളാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. 260 മീറ്റർ നീളവുമുള്ള റോഡിന്റെ റീ ടാറിംഗിനും, സൈഡ് റോഡിന്റെ കോൺക്രീറ്റിനും വേണ്ടി 4 ലക്ഷത്തി അമ്പതിനായിരം രൂപയാണ് നഗരസഭ ചിലവഴിക്കുന്നത്. ഇക്കഴിഞ്ഞ 23 ന് കരാരുകാരൻ റിയാസ് ടെന്റെർ നടപടിയിൽ ഒപ്പ് വച്ച് നിർമ്മാണ പണികൾ ഏറ്റെടുത്തു. 


     2 മാസങ്ങൾക്ക് മുമ്പേ റോഡിന്റെ ടെൻഡർ നടപടി പൂർത്തിയായിരുന്നെങ്കിലും ടാറിംഗ് പണി നഷ്ടമായിരുന്നതിനാൽ കരാറുകാർ ആരും തന്നെ വർക്ക് ഏറ്റെടുത്തിരുന്നില്ല. തുടർന്ന് നഗരസഭ ചെയർമാൻ എം.പ്രദീപിന്റെയും വാർഡ് കൗൺ കൗൺസിലർ റ്റി.ആർ.കോമളകുമാരിയുടെയും ശ്രമഫലമായി റിയാസ് എന്ന കരാറുകാരനെ ടാറിംഗ് പണി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തുകയും ആയിരുന്നു.


     കൗൺസിലറുടെയും സി.പി.എം വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നഗരസഭ വികസന രേഖ വിതരണം ചെയ്യുന്നതോടൊപ്പം, റോഡ് പണി ഏറ്റെടുത്ത കരാറുകാരനെ വിളിച്ച് വരുത്തി നാട്ടുകാരോട് ബോധ്യപ്പെടുത്തുകയും ആയിരുന്നു. നവംബർ 2 ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ നടപടികൾ പൂർത്തിയാക്കി, മാസം അവസാനത്തോടെ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമെന്ന് വാർഡ് രക്ഷാധികാരിയും സി.പി.എം എൽ.സി അംഗവുമായ റ്റി.ദിലീപ്കുമാർ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി കരമേൽ വിജയൻ അംഗങ്ങളായ അരവിന്ദാക്ഷൻ നായർ, അഖിൽ രാജ്, മനോജ് തുടങ്ങിയവർ വികസന രേഖ വിതരണ പരിപാടിയിൽ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad