ആറ്റിങ്ങൽ നഗരത്തിൽ ഇന്ന് 14 പേർക്ക് കോവിഡ് പോസിറ്റീവ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ ഇന്ന് 14 പേർക്ക് കോവിഡ് പോസിറ്റീവ്

 


ആറ്റിങ്ങൽ നഗരസഭ വാർഡ് 5 ൽ കരിച്ചയിൽ സ്വദേശി 30 കാരനും, 25 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ നെയ്യാറ്റിൻകര നിംസിൽ പ്രവേശിപ്പിച്ചു.


     നഗരസഭ വാർഡ് 1 ൽ ആലംകോട് സ്വദേശി 43 കാരി, 22 കാരി, 20 കാരി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.  നഗരസഭ വാർഡ് 15 ൽ വലിയകുന്ന് സ്വദേശി 22 കാരിക്ക് രോഗം സ്ഥിരീകരിച്ചു.  ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


  നഗരസഭ വാർഡ് 11 ൽ പോലീസ്കാരനായ 37 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ പോലീസ് ക്വാർട്ടേഷ്സിലെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 10 ൽ വേലാംകോണം സ്വദേശി 25 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ചിറയിൻകീഴ് സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


     നഗരസഭ വാർഡ് 14 ൽ ചിറ്റാറ്റിൻകര സ്വദേശി 32 കാരനും , നഗരസഭ വാർഡ് 23 ൽ രാമച്ചംവിള കണ്ണങ്കരക്കോണം സ്വദേശി 28 കാരനും  രോഗം സ്ഥിരീകരിച്ചു.  ഇവരെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.


     നഗരസഭ വാർഡ് 27 കുഴിമുക്ക് സ്വദേശി 31 കാരനും, 30 കാരിക്കും നഗരസഭ വാർഡ് 26 ൽ നഗരസഭ ഓഫീസിന് സമീപം 45 കാരനും, 36 കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


     പട്ടണത്തിലെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 9-ാം ഘട്ട സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു. നഗരസഭയും വലിയകുന്ന് താലൂക്ക് ആശുപത്രിയും സംയുക്തമായാണ് പരിശോധ ക്യാമ്പ് സംഘടിപ്പിച്ചത്. 50 പേർക്ക് കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിലുള്ള കുറവ് ആശ്വാസം പകരുന്നതാണ്, എന്നാൽ ഈ ആഴ്ചയിൽ 2 കൊവിഡ് മരണമാണ് സംഭവിച്ചത്. ഇത് ഗുരുതരമായി കാണേണ്ട വിഷയമാണ്. വൈറസിന്റെ ഘടന മാറുന്നതായി ആരോഗ്യ വിദഗ്ദ്ധരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പല രോഗികൾക്കും രോഗലക്ഷണങ്ങൾ ഉണ്ടാവാറില്ല എന്നതും ഏറെ ആശങ്കജനകമാണ്. പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും കുട്ടികളും അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടമാണിതെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


നഗരസഭ ലൈബ്രറി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശോധന ക്യാമ്പിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ജി.എസ്.മഞ്ചു, എ.അഭിനന്ദ്, ഡോ. അൻസി, ജെ.പി.എച്ച്.എൻ ജെയ്മി, ആശാവർക്കർമാരായ ദീപ,രശ്മി, സുലത, ഇന്ദിര തുടങ്ങിയവർ നേതൃത്വം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad