151-ാം ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയിലെയും അവനവഞ്ചേരി ഹൈസ്കൂളിലെയും ഗാന്ധി പ്രതിമയിൽ ചെയർമാൻ ഹാരാർപ്പണം നടത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

151-ാം ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയിലെയും അവനവഞ്ചേരി ഹൈസ്കൂളിലെയും ഗാന്ധി പ്രതിമയിൽ ചെയർമാൻ ഹാരാർപ്പണം നടത്തി

 
ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നഗരസഭ മന്ദിരത്തിലെയും, അവനവഞ്ചേരി ഹൈസ്കൂളിലെയും ഗാന്ധി പ്രതിമയിൽ ചെയർമാൻ എം.പ്രദീപ് ഹാരാർപ്പണം നടത്തി.


     രാഷ്ട്രപിതാവിന്റെ 151-ാം ജൻമ വാർഷികത്തോട് അനുബന്ധിച്ച് നഗരസഭ മന്ദിരത്തിൽ കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവരും, അവനവഞ്ചേരി ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് അനില റാണി, ടീച്ചർമാരായ സാബു, പ്രദീപ് ചന്ദ്രൻ, രാജലക്ഷ്മി, പി.ടി.എ പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ തുടങ്ങിയവരും ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. 


   
 ആറ്റിങ്ങൽ നഗരസഭ എല്ലായ്‌പ്പോഴും ഗാന്ധീയൻ ദർശനങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കച്ചേരി നടയിലെ മുനിസിപ്പൽ ലൈബ്രറിയിൽ ഗാന്ധീയൻ പഠനകേന്ദ്രം ആരംഭിച്ചു. ഈ പഠനകേന്ദ്രം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയതും ആറ്റിങ്ങൽ നഗരസഭയാണ്. കൂടാതെ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മഹാത്‌മാഗാന്ധി 150-ാം ജൻമദിന സ്മാരകം എന്ന് നാമകരണം ചെയ്തു. കൂടാതെ എല്ലാ ഒക്ടോബർ 2 നും ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുകയും പൊതു വിദ്യാലയങ്ങളിൽ ഉൾപ്പടെ ഗാന്ധീ ദർശനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.


     രാജ്യത്തിന്റെ നീയമ വാഴ്ചയിൽ വർഗ്ഗീയത കലരുന്ന ഈ സാഹചര്യത്തിൽ മത നിരപേക്ഷത കാത്തു സൂക്ഷിക്കാനും, ഈ മഹാപുരുഷന്റെ നേരായ ആശയങ്ങളെ ഭയന്ന് അദ്ദേഹത്തെ ഇല്ലായ്മ ചെയ്ത കലാപകാരികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ഓരോ ഇന്ത്യാക്കാരനും പ്രതിജ്ഞാബദ്ധരാണെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad