ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം ; കോവിഡ് എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധം കൈകളുടെ ശുചിത്വം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം ; കോവിഡ് എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധം കൈകളുടെ ശുചിത്വം


 ഇന്ന്  ഒക്ടോബർ 15  ലോക കൈകഴുകൽ ദിനം. ശാരീരിക ശുചിത്വത്തിന്‍റെ ഭാഗമായി കൈകഴുകൽ ഒരു ശീലമാക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചുള്ള പ്രചാരണത്തിനായാണ് വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നത്.  ആഗോളതലത്തിൽ ഭീതി പടർത്തി വ്യാപകമായി പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധം ആയി പറഞ്ഞിരിക്കുന്നതും കൈകളുടെ ശുചിത്വമാണ്. 

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൈകളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കോവിഡ്-19 ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധയുണ്ടാകാതെ സൂക്ഷിക്കാനും  ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്. കൈകൾ അണു വിമുക്തമാക്കുക, ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ. 

വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ  ചെറിയ പ്രായം മുതൽ തന്നെ കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിപ്പിക്കേണ്ടതാണ്. കുട്ടികളിൽ ഇത്തരം ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുമാണ്.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍

1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക 

2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക

3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക

4. തള്ളവിരലുകള്‍ തേയ്ക്കുക

5. നഖങ്ങള്‍ ഉരയ്ക്കുക

6. വിരലുകളുടെ പുറക് വശം തേയ്ക്കുക

7. കൈക്കുഴ ഉരയ്ക്കുക

8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.

Post Top Ad