കോവിഡ് വ്യാപനം അതിരൂക്ഷമായി ചിറയിൻകീഴ് , ഇന്നും പുതിയ 15 രോഗികൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

കോവിഡ് വ്യാപനം അതിരൂക്ഷമായി ചിറയിൻകീഴ് , ഇന്നും പുതിയ 15 രോഗികൾ


     ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 15 പേർക്കുകൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

   പെരുമാതുറയിൽ 50 പേരുടെ ആൻ്റി ജൻ പരിശോധനയിൽ 4 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 52 പേരുടെ ആൻ്റിജൻ പരിശോധനയിൽ 11 പേർക്കും രോഗമുള്ളതായി കണ്ടെത്തി. ചിറയിൻകീഴ് പഞ്ചായത്തിലെ 6 പേർക്കും അഴൂരിലെ 3 പേർക്കും കടയ്ക്കാവൂരിലെ 4 പേർക്കും കിഴുവിലത്തെ 2 പേർക്കുമാണ് രോഗം കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലുമായി 14217 ആൻ്റി ജൻ ടെസ്റ്റും 2152 ആർ റ്റി പി സി ആർ ടെസ്റ്റ് ഉൾപ്പെടെ 16369 പേരെ കോവിഡ് പരിശോധന നടത്തിയതിൽ 2277 പേർക്ക് രോഗമുള്ളതായി കണ്ടെത്തി.ഇതിൽ 1872 പേർ വിവിധ കോവിഡ് ചികിത്സാസാ കേന്ദ്രങ്ങളിൽ നിന്നും രോഗമുക്തരായി. 405 പേരാണ് രോഗബാധിതരായി നിലവിലുള്ളത് . 215 പേർ ഹോം ഐസ്വലേഷനിലും 31 പേർ ഹോസ്പിറ്റൽ ഐസ്വലേഷനിലും 159 പേർ സി.എഫ് .എൽ. സി. റ്റി കളിലുമാണ്. അഞ്ചുതെങ്ങിൽ

836 രോഗബാധിതരിൽ ഒരാളും ചിറയിൻകീഴിൽ 471 രോഗബാധിത രിൽ 102 പേരും കടയ്ക്കാവൂരിൽ 270 രോഗബാധിതരിൽ 49 പേരും മുദാക്കലിൽ 243 രോഗബാധിതരിൽ 47 പേരും കിഴുവിലത്ത് 259 രോഗബാധിതരിൽ 97 പേരും വക്കത്ത് 187 രോഗബാധിതരിൽ 98 പേരുമാണ്  നിലവിലുള്ള രോഗബാധിതർ.കോവിഡ് 19 താലൂക്ക്തല നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.എൻ.എസ്.സിജു, ഡോ.അശ്വനി രാജ്, ഡോ. എസ്. സരിത, ഡോ. ഭാഗ്യലക്ഷ്മി, ഡോ. കീപക്, ഡോ.മഹേഷ്, ഡോ.വീണ ഡോ.ആർദ്ര, ഡോ. തസ്നി ,ഡോ.രമ്യകൃഷ്ണൻ എന്നിവരാണ് കോവിഡ്പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

Post Top Ad