കിഴുവിലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ടെസ്റ്റുകളിൽ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ പൂർണ ഗർഭിണി ആണ് .ഇന്നലെ രാത്രിയോട് കൂടി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവാനന്തര കാര്യങ്ങൾക്കായി പ്രവേശിക്കപ്പെട്ട കാട്ടുമ്പുറം സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവരെ പൂജപ്പുര ആയുർവേദ പഞ്ചകർമ ചികത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രോഗമുക്തി നേടിയത് 23പേർ ആണ് ഇതുവരെ 286 പേർക്കാണ് കിഴുവിലം പഞ്ചായത്ത് പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചത് ഇതുവരെ രോഗമുക്തി നേടിയവർ 182 മരണം 5 നിലവിൽ രോഗികളായി തുടരുന്നത് 99 പേർ ആണ്
2020, ഒക്ടോബർ 22, വ്യാഴാഴ്ച
കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു
Tags
# Covid
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Covid,
Regional News