കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഒമ്പത് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 18 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഒമ്പത് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 18 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു

 


കിഴുവിലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം (16/10/2020) 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജി. വി. ആർ. എം യു. പി. എസിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 16 പേർക്കും മറ്റു സ്ഥലങ്ങളിൽ നടന്ന ടെസ്റ്റിൽ രണ്ടുപേർക്കും ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ് ഫോളോഅപ്പ്‌ ടെസ്റ്റ്‌ നടത്തിയവരാണ്. ഇന്നലെ സ്ഥിരീകരിക്കപ്പെട്ടവരിൽ കാട്ടുപുറം പ്രദേശത്ത് അക്ഷയ സെന്റർ നടത്തുന്ന വ്യക്തിയും, കമ്മാളംകുന്നിലെ ഒമ്പത് മാസം പ്രായമുള്ള കുട്ടി അടക്കമുള്ള നാലുപേർ ഉൾപ്പെടുന്നു. ആർ ടി പി സി ആർ ടെസ്റ്റിൽ തുമ്പ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടുന്നു. ജി. വി. ആർ. എം യു. പി. എസിൽ നടന്ന ആന്റിജൻ ടെസ്റ്റിന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠൻ, ഡി. എം. ഒ ഓഫീസിലെ ഡോ. ആൻ, സെക്ടറൽ മജിസ്‌ട്രേറ്റ് അബിത, ആറ്റിങ്ങൽ എസ്. എച്ച്. ഒ ഷാജി, എച്ച്. ഐ പ്രമോദ് എന്നിവർ നേതൃത്വം നൽകി. തുടർ സമ്പർക്കപട്ടികയിൽ വന്നിട്ടുള്ളവർക്കായി വരും ദിവസങ്ങളിൽ ടെസ്റ്റ്‌ നടത്തുന്നതാണ്.  നാളിതുവരെ 246 പേർക്കാണ് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ അഞ്ചു പേർ മരണപ്പെടുകയും 134 പേർ രോഗ മുക്തരാവുകയും ചെയ്തു. 107 പേർക്ക് നിലവിൽ കോവിഡ് പോസിറ്റീവ് ഉണ്ട്. ഇതിൽ 66 പേർ വീട്ടു ചികിത്സയിലും, 32 പേർ സി. എഫ്. എൽ. റ്റി. സിയിലും 9 പേർ ആശുപത്രിയിലും കഴിഞ്ഞുവരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി കാട്ടുംപുറം അക്ഷയ കേന്ദ്രത്തിൽ പോയവർ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ വ്യാപനം ഉണ്ടാകുവാൻ ഇടവരും എന്നുള്ളതിനാൽ വളരെ സൂക്ഷ്മതയോടെ കൂടി മാത്രമേ പുറത്തിറങ്ങാവൂ എന്നും കിഴുവിലം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠനും അറിയിച്ചു.
Post Top Ad