'ജീവൻ വേണേൽ ജാഗ്രത വേണം' കോവിഡ് - 19 മഹാമാരിയ്ക്കെതിരെ മഹിളകളുടെ ബോധവൽക്കരണ പരിപാടി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

'ജീവൻ വേണേൽ ജാഗ്രത വേണം' കോവിഡ് - 19 മഹാമാരിയ്ക്കെതിരെ മഹിളകളുടെ ബോധവൽക്കരണ പരിപാടി


   


ലോകമാകെ കവർന്നുകൊണ്ടിരിക്കുന്ന മഹാമാരിയ്ക്കെതിരായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ജീവൻ വേണേൽ ജാഗ്രത വേണം' എന്ന മുന്നറിയിപ്പുമായി അഞ്ചുതെങ്ങിൽ ലഘുലേഖകൾ വിതരണം ചെയ്തു. ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏര്യാ പ്രസിഡൻ്റ് ലിജാബോസ്,. മേഖലാ സെക്രട്ടറി സോഫിയ, ശ്യാമ പ്രകാശ്, കുമാരി തങ്ക എന്നിവർ ലഘുലേഖ വിതരണത്തിന് നേതൃത്വം നൽകി.

Post Top Ad