ആറ്റിങ്ങൽ നഗരത്തിൽ തഹസീദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങൾ പൂട്ടിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ തഹസീദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങൾ പൂട്ടിച്ചു

 


തഹസീദാർ മനോജിന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗവും, റെവന്യൂ വകുപ്പും, പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് ജാഗ്രത മാനദണ്ഡങ്ങൾ പാലിക്കാത്ത നഗരത്തിലെ രണ്ട് സ്ഥാപനങ്ങൾ അന്വേഷണ സംഘം അടച്ചുപൂട്ടിയത്.


     


പ്രൈവറ്റ് ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന എച്ച്.എസ്. ബേക്കറിയും, കച്ചേരി നടയിൽ പ്രവർത്തിക്കുന്ന മാണിക്യന്റെ ഉടമസ്ഥതയിലുള്ള ഫർണീച്ചർ ഷോപ്പുമാണ് തഹസീദാർ മനോജിന്റെ നിർദ്ദേശ പ്രകാരം അടപ്പിച്ചത്. ഈ 2 സ്ഥാപനങ്ങളും കൊവിഡ് ജാഗ്രത മാനദണ്ഡങ്ങൾ ലംഘിച്ചതായി അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ വ്യക്തമായി. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ ചട്ടങ്ങളായ സന്ദർശകർക്കുള്ള രജിസ്റ്റർ, സാനിട്ടൈസർ, ജീവനക്കാർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഇവർ വരുത്തിയത്. സ്ഥാപനങ്ങൾക്കെതിരെ കർശനമായ നീയമ നടപടികൾ സ്വീകരിക്കും. തുടർന്നും പട്ടണത്തിൽ ഉടനീളം ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും എന്ന് തഹൽസീദാർ മനോജ് അറിയിച്ചു.

ഡെപ്യൂട്ടി തഹൽസീദാർ വേണു, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജെ.എച്ച്.ഐ മാരായ ജി.എൽ.ഹാസ്മി, എ.അഭിനന്ദ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad