വെജിറ്റേറിയൻ ഊണ് 20 രൂപയ്ക്കു : ഇത് ചെമ്മരുതി ജനകീയ ഹോട്ടൽ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

വെജിറ്റേറിയൻ ഊണ് 20 രൂപയ്ക്കു : ഇത് ചെമ്മരുതി ജനകീയ ഹോട്ടൽ


കുറഞ്ഞ ചെലവിൽ ചോറും മീൻകറിയും വിളമ്പി പുതിയ രുചിക്കൂട്ട് നാവുകളിൽ പകരുകയാണ് പഞ്ചായത്തിന്റെ ജനകീയ ഹോട്ടലുകൾ. ആറു മാസത്തിനിടെ  അഞ്ചു ഹോട്ടലുകളാണ് വിവിധ ഭാഗങ്ങളിൽ തുറന്നത്. ഹോട്ടലുകളുടെ വാടകയും വൈദ്യുതി ബില്ലും പഞ്ചായത്ത് അടയ്ക്കുമ്പോൾ ഭക്ഷണം തയാറാക്കി വിളമ്പലും പാർസൽ എത്തിക്കുന്നതും കുടുംബശ്രീ അംഗങ്ങളുടെ ചുമതല. 20 രൂപയ്ക്കു ഒരു വെജിറ്റേറിയൻ ഊണ്  ലഭിക്കും. പാഴ്സലാകുമ്പോൾ 25 രൂപയാകും. മീൻകറി വേണമെങ്കിൽ 30 രൂപ കൂടി നൽകണം. 
കൂടാതെ മാംസാഹാര വിഭവങ്ങളും മറ്റു പലഹാരങ്ങളും ലഭ്യമാക്കുന്നുണ്ട്. കോവി‍ഡ് പ്രതിസന്ധി വേളയിലാണ് ആദ്യ ജനകീയ ഹോട്ടൽ പഞ്ചായത്തിൽ തുടങ്ങിയതെന്നു പ്രസിഡന്റ് എ.എച്ച്.സലിം പറഞ്ഞു.  സ്വീകാര്യത കൂടിയതോടെ മറ്റു സ്ഥലങ്ങളിലും ഹോട്ടലുകൾ തുടങ്ങി. പനയറയിൽ പഞ്ചായത്ത് ഓഫിസിന് സമീപം തുറന്ന ഒടുവിലത്തെ ഹോട്ടൽ വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. മുത്താന, ചാവടിമുക്ക്, മാവിൻമൂട്, വട്ടപ്ളാമൂട് എന്നിവടങ്ങളിലാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.

Post Top Ad