സിമന്റുകട്ടയുമായി വന്ന ലോറി 20 അടി താഴ്ചയുള്ള തോട്ടിലേക്കു മറിഞ്ഞു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സിമന്റുകട്ടയുമായി വന്ന ലോറി 20 അടി താഴ്ചയുള്ള തോട്ടിലേക്കു മറിഞ്ഞു


 ചെമ്പൂരിൽ സിമന്റുകട്ടയുമായി വന്ന ടിപ്പർ ലോറി  20 അടി താഴ്ചയുള്ള തോട്ടിലേക്കു മറിഞ്ഞു. മുദാക്കൽ ആലിയാട് റോഡിൽ കാപ്പിക്കുന്ന് പാലത്തിനടുത്തുള്ള തൊട്ടിലാണ് ലോറി മറിഞ്ഞത്.   ലോഡുമായി വന്ന ലോറി പാലത്തിന്റെ  സമീപത്തെ റോഡിന്റെ ഭാഗത്തായി ലോഡിറക്കാൻ  ശ്രമിക്കുമ്പോൾ സംരക്ഷണഭിത്തി  ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കരകവിഞ്ഞൊഴുകിയ തോട്ടിലേക്ക് മറിഞ്ഞ ലോറി പൂർണമായും മുങ്ങിപ്പോയി. ലോറി ഡ്രൈവർ അനിൽകുമാർ നീന്തി രക്ഷപ്പെട്ടു. 




Post Top Ad