ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 22 പേർക്കു കൂടി രോഗം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 22 പേർക്കു കൂടി രോഗം കണ്ടെത്തി



ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ 65 പേരുടെ ആൻറിജൻ പരിശോധനയിൽ 19 പേർക്കും അഞ്ചുതെങ്ങിൽ 11പേരുടെ ആൻ്റിജൻ പരിശോധനയിൽ  3 പേർക്കും രോഗം കണ്ടെത്തി. താലൂക്കാശുപത്രിയിലെ പരിശോധനയിൽ ചിറയിൻകീഴിലെ 7 പേർക്കും അഴൂർ പഞ്ചായത്തിലെ 5 പേർക്കും കിഴുവിലം പഞ്ചായത്തിലെ 4 പേർക്കും കണിയാപുരത്തെ 2 പേർക്കും കഠിനംകുളം പഞ്ചായത്തിലെ ഒരാളിനുമാണ് രോഗം കണ്ടെത്തിയത്.അഞ്ചുതെങ്ങിലെ 3 പേരിൽ ഒരാൾ അഞ്ചുതെങ്ങ് പോലീസ്റ്റേഷനിലെ അഡീഷനൽ എസ് ഐ ഉൾപ്പെടെ 3 പേരും കടയ്ക്കാവൂർ നിവാസികളാണ്. വക്കം പഞ്ചായത്തിലെ 3 പേർക്കുകൂടി വിവിധ ആശുപത്രികളിലെ കോവിഡ് പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.6 പേരുടെ ആർറ്റി പിസി ആർ പരിശോധനയുടെ ഫലം അടുത്ത ദിവസം ലഭിക്കും.കിഴുവിലത്തെ 60 പേരുടെ ആർറ്റിപിസിആർ പരിശോധനാ ഫലവും ലഭിക്കാനുണ്ട്.

Post Top Ad