ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 25 പേർക്കു കൂടി രോഗം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 25 പേർക്കു കൂടി രോഗം കണ്ടെത്തി


      ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 25 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
 മുദാക്കലിൽ 55 പേരുടെ ആൻ്റിജൻ പരിശോധനയിൽ 12 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 50 പേരുടെ ആൻ്റിജൻ പരിശോധനയിൽ 13 പേർക്കും രോഗം കണ്ടെത്തി. വകത്ത്
6 പേരുടെ ആൻ്റിജൻ പരിശോധനയിൽ ആർക്കും രോഗമില്ല. മുദാക്കൽ പഞ്ചായത്തിലെ 12 പേർക്കും ചിറയിൻകീഴ് പഞ്ചായത്തിലെ 8പേർക്കും കിഴുവിലത്തെ 2 പേർക്കും കടക്കാവൂർ ,ചെറുന്നിയൂർ, ശാസ്ത്രവട്ടം എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.കോവിഡ് 19 ചിറയിൻകീഴ് താലൂക്ക്തല നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.എൻ.എസ്.സിജു, ഡോ.എസ്.സരിത. ഡോ.മഹേഷ്, ഡോ. തസ്നി ,ഡോ. രമ്യ, ഡോ.ആർദ്ര എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

Post Top Ad