ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ വിദ്യാരംഭം ഓക്ടോബർ 26 വിജയദശമി ദിവസം രാവിലെ 7 മണിമുതൽ ആരംഭിക്കും. വിദ്യാരംഭം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 5 കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ സാധിക്കും. ഒരു കുഞ്ഞിൻ്റെ കൂടെ രണ്ടുപേർക്കു മാത്രമെ പ്രവേശനം ഉണ്ടാകുകയുള്ളൂ. വിദ്യാരംഭത്തിനു വരുന്ന കുട്ടികളുടെ രക്ഷിതാക്കൾ ആദ്യാക്ഷരം കുറിക്കാനുള്ള തട്ടവും അരിയും കൊണ്ടുവരേണ്ടതാണ്. എഴുത്തിനിരുത്തുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളുടെ മടിയിലിരുത്തി ക്ഷേത്ര പൂജാരി തരുന്ന നിർദ്ദേശങ്ങളനുസരിച്ചു വേണം ആദ്യാക്ഷരം കുറിക്കേണ്ടത്.