നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 531 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 26 ലക്ഷം രൂപ വില വരും. ഇന്ന് പുലര്‍ച്ചെ 1.10ന് നെടുമ്പാശേരിയിലെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ് മൊയ്തീനാണ് സ്വര്‍ണവുമായി പിടിയിലായത്. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്തിനുള്ള ശ്രമങ്ങള്‍ വ്യാപകമായി തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്.