രോഗിയെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിലെ 3 ജീവനക്കാർക്കെതിരെ നടപടി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

രോഗിയെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിലെ 3 ജീവനക്കാർക്കെതിരെ നടപടി


 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന  വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ  പുഴുവരിച്ചതിൽ നടപടി. മൂന്ന് ഡോക്ടർമാരെയും നഴ്സുമാരെയുമാണ്  സസ്‌പെൻഡ് ചെയ്തത്.കൊവിഡ്  നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന, രജനി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ വീഴ്ച മൂലമാണ് രോഗിയെ പുഴുവരിച്ചതെന്ന് കണ്ടെത്തിയിരുന്നു. 

രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസർ ഡോ അരുണയെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ  പ്രതിഷേധിച്ച് ഇന്ന് 2 മണി മുതൽ കാരുണ്യക്ക് സമീപം ഒപി  ബ്ലോക്കിന് മുന്നിൽ ഡോക്ടർമാരുടെ പ്രതിഷേധം സംഘടിപ്പിച്ചു. 

Post Top Ad