ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ ഇന്ന് പുതിയ 30 രോഗികൾ കൂടി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ ഇന്ന് പുതിയ 30 രോഗികൾ കൂടി

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 30പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.


വക്കത്ത് 84 പേരുടെ ആൻ്റിജൻ പരിശോധനയിൽ 15 പേർക്കും അഞ്ചുതെങ്ങിൽ 34 പേരുടെ ആൻ്റി ജൻ പരിശോധനയിൽ 6 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 51പേരുടെ ആൻറിജൻ പരിശോധനയിൽ 9പേർക്കും കൂടി രോഗമുള്ളതായി കണ്ടെത്തി. 


വക്കം പഞ്ചായത്തിലെ 13 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ 3 പേർക്കും ചിറയിൻകീഴ് പഞ്ചായത്തിലെ 5 പേർക്കും കിഴുവിലം പഞ്ചായത്തിലെ 2 പേർക്കും മണമ്പൂർ പഞ്ചായത്തിലെ 2 പേർക്കും നഗരൂർ, നാവായ്ക്കുളം, അഴൂർ, ചെമ്പഴന്തി പള്ളിപ്പുറം എന്നിവിടങ്ങളിലെ ഒരാളിനുവീതവുമാണ് രോഗം കണ്ടെത്തിയത്.


 ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ നാളെയും പരിശോധന തുടരും

Post Top Ad