ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധനയിൽ ഇന്നലെ 30 പേർക്ക് കൂടി രോഗം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധനയിൽ ഇന്നലെ 30 പേർക്ക് കൂടി രോഗം കണ്ടെത്തി

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 30 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ്സുരേന്ദ്രനും അറിയിച്ചു.അഞ്ചുതെങ്ങിൽ 34 പേരുടെ ആൻ്റിജൻ പരിശോധനയിൽ 10 പേർക്കും വക്കത്ത് 59 പേരുടെ ആൻറി ജൻ പരിശോധനയിൽ 5 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 65 പേരുടെ ആൻ്റിജൻ പരിശോധനയിൽ 15 പേർക്കും രോഗമുള്ളതായി കണ്ടെത്തി.

കിഴുവിലം പഞ്ചായത്തിലെ 8 പേർക്കും വക്കം പഞ്ചായത്തിലെ 8 പേർക്കും ചിറയിൻകീഴ് പഞ്ചായത്തിലെ 7 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ 3 പേർക്കും കരവാരം പഞ്ചായത്തിലെ 2 പേർക്കും മുദാക്കൽ ശാസ്തവട്ടം എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.

Post Top Ad