ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് പരിശോധനയിൽ 33 പേർക്കുകൂടി രോഗം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് പരിശോധനയിൽ 33 പേർക്കുകൂടി രോഗം കണ്ടെത്തി


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 33 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. 

അഞ്ചുതെങ്ങിൽ 46 പേരുടെ ആൻ്റി ജൻ പരിശോധനയിൽ കിഴുവിലം പഞ്ചായത്തിലെ 7 പേർക്കും വക്കം പഞ്ചായത്തിലെ 5 പേർക്കും ചികയിൻകീഴ് പഞ്ചായത്തിലെ 3 പേർക്കും വക്കത്തെ 21 പേരുടെ ആൻ്റിജൻ പരിശോധനയിൽ വക്കം പഞ്ചായത്തിലെ 6 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ 3 പേർക്കുംചിറയിൻകീഴ് താലൂക്കാശുപത്രിയിലെ 55പേരുടെ ആൻ്റിജൻ പരിശോധനയിൽ ചിറയിൻകീഴ് പഞ്ചായത്തിലെ 5 പേർക്കും കടയ്ക്കാവൂരിലെ 2 പേരും ആറ്റിങ്ങൽ കൊല്ലം എന്നിവിടങ്ങളിലെ ഒരാളു വീതം 9 പേർക്കുമാണ് രോഗം കണ്ടെത്തിയത്. കോവിഡ് 19 ചിറയിൻകീഴ് താലൂക്ക്തല നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.എൻ.എസ്.സിജു, ഡോ.മഹേഷ്, ഡോ. തസ്നി, ഡോ. രമ്യാ ,ഡോ.ആർദ്ര എന്നിവരാണ് പരിശോധിക്കുന്നത്. 

Post Top Ad