ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 33 പേർക്കു കൂടി രോഗം കണ്ടെത്തി. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 33 പേർക്കു കൂടി രോഗം കണ്ടെത്തി.

 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധനയിൽ 33പേർക്കു കൂടി  രോഗം കണ്ടെത്തിയതായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
  ചിറയിൻകീഴ്   ശാർക്കര സ്കൂളിൽ വച്ച് നടന്ന 49 പേരുടെ ആൻ്റിജൻ പരിശോധനയിൽ 12 പേർക്കും കിഴുവിലം ജി.വി.ആർ.എം യു.പി.സ്കൂളിൽ വച്ച് നടത്തിയ 49 പേരുടെ ആൻറിജൻ പരിശോധനയിൽ 13 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 49 പേരുടെ ആൻ്റിജൻ പരിശോധനയിൽ 8 പേർക്കും ചേർത്ത് 33 പേർക്കാണ് രോഗം കണ്ടെത്തിയത്.ചിറയിൻ കീ ഴ് പഞ്ചായത്തിലെ 17 പേർക്കും കിഴുവിലം പഞ്ചായത്തിലെ 13 പേർക്കും കടക്കാവൂർ പഞ്ചായത്തിലെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോ വിഡ് - 19 നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഇന്നും പരിശോധന ഉണ്ടായിരിക്കുന്നതാണ്. 

Post Top Ad