ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് പരിശോധനയിൽ 35പേർക്കു കൂടി രോഗം കണ്ടെത്തി. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് പരിശോധനയിൽ 35പേർക്കു കൂടി രോഗം കണ്ടെത്തി.


    ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 35 പേർക്കു കൂടി രോഗം കണ്ടെത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

അഞ്ചുതെങ്ങിലെ 42 പേരുടെ ആൻ്റിജൻ പരിശോധനയിൽ കിഴുവിലത്തെ 10 പേർക്കും അഞ്ചുതെങ്ങിലെ 3 പേർക്കും വക്കത്ത് 15 പേരുടെ ആൻ്റിജൻ പരിശോധനയിൽ 6 പേർക്കും മറ്റു ആശുപത്രികളിലെ പരിശോധനയിൽ 5 പേർക്കും ഉൾപ്പെടെ വക്കത്തുള്ള 11 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ 59പേരുടെ ആൻറിജൻ പരിശോധനയിൽ  ചിറയിൻകീഴിലെ 3 പേരും അഴൂരിലെ 2 പേരും  ആലംകോട്ടിലെ 2 പേരും വക്കം കടയ്ക്കാവൂർ കിഴുവിലം വഞ്ചിയൂർ എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവും ഉൾപ്പെടെ 11 പേർക്കുമാണ് രോഗം കണ്ടെത്തിയത്.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.എൻ.എസ്.സിജു, ഡോ.മഹേഷ്, ഡോ.തസ്നി ,ഡോ.രമ്യ, ഡോ.ആർദ്ര എന്നിവരാണ് പരിശോധന നടത്തുന്നത്.

Post Top Ad