കരളിന് സമീപത്തായി രക്തസ്രാവം, 36 മണിക്കൂര്‍ നിരീക്ഷണം; ഐസിയുവില്‍ തുടരുന്ന ടൊവിനോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ഡോക്ടര്‍മാര്‍ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

കരളിന് സമീപത്തായി രക്തസ്രാവം, 36 മണിക്കൂര്‍ നിരീക്ഷണം; ഐസിയുവില്‍ തുടരുന്ന ടൊവിനോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ഡോക്ടര്‍മാര്‍


ഷൂട്ടിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ടൊവിനോ ഐസിയുവിലാണെന്നും എന്നാല്‍ തല്‍ക്കാലം കണ്‍സര്‍വേറ്റീവ് ട്രീറ്റ്‌മെന്റാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സ്റ്റണ്ടിനിടയില്‍ സംഭവിച്ചതാണ് പരിക്ക്. അതേസമയം നടന്‍ നിലവില്‍ സ്റ്റേബിളാണ്. കുറഞ്ഞത് 36 മണിക്കൂര്‍ വരെ നിരീക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ലിവറിന് സമീപത്തായി നല്ല രക്തസ്രാവമുണ്ട്. അത് റിസോള്‍വ് ചെയ്ത് പോകണം. അത് മോശമായാല്‍ മാത്രമേ നമ്മള്‍ എന്തെങ്കിലും ചെയ്യൂ.അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ആയി നോക്കുകയേ ഉള്ളൂവെന്നും , ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം മൂന്ന് ആഴ്ചയോളം വിശ്രമത്തില്‍ തുടരാനാണ് നടനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അടുത്ത സുഹൃത്ത് പറഞ്ഞു.

Post Top Ad