ആറ്റിങ്ങൽ ഇന്നലെ 3 പേർക്ക് കൂടി കൊവിഡ് ബാധിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ആറ്റിങ്ങൽ ഇന്നലെ 3 പേർക്ക് കൂടി കൊവിഡ് ബാധിച്ചു


 ആറ്റിങ്ങൽ  നഗരസഭ വാർഡ് 13 ൽ അവനവഞ്ചേരി സ്വദേശി 72 കാരന് രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കെ.റ്റി.സി.റ്റി ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി.

     നഗരസഭ വാർഡ് 1 ൽ അലംകോട് സ്വദേശി 33 കാരന് രോഗം സ്ഥിരീകരിച്ചു. വലിയകുന്ന് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

      നഗരസഭ വാർഡ് 31 ൽ വിളപ്പുറം തുളസിഅമ്പലം സ്വദ്ദേശി 26 കാരന് കൊവിഡ് സ്ഥിരീകരിച്ചു. വലിയകുന്ന് ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാളെയും ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad