പേട്ട പോലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ 3 പേർ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

പേട്ട പോലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ 3 പേർ അറസ്റ്റിൽ

 


തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ 3 പേർ അറസ്റ്റിൽ. ആനയറ സ്വദേശികളായ അനീഷ് , കുഞ്ഞുണ്ണി , നിതീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.  ഇപ്പോൾ കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ പേട്ട പോലീസ് കഴിഞ്ഞ ദിവസത്തെ വാഹനാപകടത്തിൽ  കേസെടുത്തിരുന്നു. ഈ വൈരാഗ്യമായിരിക്കും പോലീസ് സ്റ്റേഷനിലേക്ക് പടക്കമെറിഞ്ഞതിനു പിന്നിൽ എന്നാണ് പോലീസിന്റെ നിഗമനം. അഞ്ചു പേരടങ്ങുന്ന സംഘം  ബൈക്കിലെത്തി സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുന്നിൽ നിന്ന് സ്റ്റേഷനിലേക്ക് പടക്കം എറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും  അന്വേഷണം ഊർജിതമാക്കി എന്നും പേട്ട പോലീസ് അറിയിച്ചു. 

Post Top Ad