കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുന്നതിനു വേണ്ടി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 41 പേർ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ സംഘത്തിൽപെട്ടവരാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ധരാണ്. പാലക്കാട് , എറണാകുളം ജില്ലകളിൽ നിന്നാണ് കൂടുതൽ അറസ്റ്റ്. കോവിഡ് കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് ഉണ്ടായതെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
2020, ഒക്ടോബർ 5, തിങ്കളാഴ്ച
കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങൾ ; 41 പേർ അറസ്റ്റിലായി
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News