ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ ഇന്നലെ 43 പേർക്കു കൂടി രോഗം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ ഇന്നലെ 43 പേർക്കു കൂടി രോഗം കണ്ടെത്തി


 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന കോവിഡ് പരിശോധനയിൽ 43 പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

  മുദാക്കൽ പഞ്ചായത്തിൽ 40 പേരുടെ ആൻ്റിജൻപരിശോധനയിൽ 12 പേർക്കും മറ്റു ആശുപത്രികളിൽ പരിശോധിച്ച 3 പേർ ഉൾപ്പെടെ 15 പേർക്കും വക്കം പഞ്ചായത്തിൽ 52 പേരുടെ ആൻറിജൻ പരിശോധനയിൽ വക്കം പഞ്ചായത്തിലെ 12 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ ഒരാൾ ഉൾപ്പെടെ 13 പേർക്കും അഞ്ചുതെങ്ങ് പഞ്ചായത്തിൽ 14 പേരുടെ ആൻറിജൻ പരിശോധനയിൽ അഴൂർ പഞ്ചായത്തിലെ ഒരാളും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 84പേരുടെ ആൻറിജൻ പരിശോധനയിൽ ചിറയിൻകീഴിലെ 6 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ 5 പേർക്കും കിഴുവിലം, ആറ്റിങ്ങൽ, അഴൂർ എന്നി പ്രദേശങ്ങളിലെ ഒരാൾക്ക് വീതം  14 പേർക്കും രോഗം കണ്ടെത്തി.വക്കത്തെ 13 പേരിൽ 10 പേരെ ഹോം ഐസ്വലേഷനിലും 3 പേരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്കും മുദാക്കലിൽ 11 പേരെ ഹോം ഐസ്വലേഷനിലേയ്ക്കും 4 പേരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്കും അയച്ചു. ഡോ. രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.എൻ.എസ്.സിജു, ഡോ.മഹേഷ്, ഡോ. തസ്നി, ഡോ. രമ്യ, ഡോ.ആർദ്ര എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad