ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇന്നലെ 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഇന്നലെ 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ ഇന്നലെ 45 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കത്ത് 64 പേരുടെ ആൻ്റിജൻ പരിശോധനയിൽ 13 പേർക്കും അഞ്ചുതെങ്ങിൽ 33 പേരുടെ ആൻ്റിജൻ പരിശോധനയിൽ മറ്റുപഞ്ചായത്തുകളിലുള്ള 6 പേർക്കും മുദാക്കലിൽ 51 പേരുടെ ആൻ്റിജൻ പരിശോധനയിൽ മുദാക്കൽ പഞ്ചായത്തിലെ 10 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ  67പേരുടെ ആൻ്റിജൻ പരിശോധനയിൽ 16 പേർക്കും രോഗം കണ്ടെത്തി. വക്കത്ത് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 2 ഹൗസ് സർജൻമാർക്കു രോഗം കണ്ടെത്തിയതിനെ തുടർന്ന്  ഉച്ചയ്ക്ക് ശേഷം ഒ പി നിർത്തി വച്ചു. സമ്പർക്കത്തിലുള്ളവരെല്ലാം ക്വാറൻ്റൈയിനിൽ പോയി. ചിറയിൻകീഴ് പഞ്ചായത്തിലെ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത് തുടർന്ന്  24 മണിക്കൂർ പഞ്ചായത്ത് ആഫീസ്  അടച്ചിടും. അഞ്ചുതെങ്ങിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ കോവിഡ് പരിശോധനയിൽ 7  പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ പോലീസ്റ്റേഷൻ്റെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.

Post Top Ad