ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 47പേർക്ക് കൂടി രോഗം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന 47പേർക്ക് കൂടി രോഗം കണ്ടെത്തി

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പരിശോധന .
   47പേർക്ക് കൂടി രോഗം കണ്ടെത്തി.
ചിറയിൻകീഴ്‌ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനനയിൽ 47 പേർക്ക് കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
വക്കം പഞ്ചായത്തിൽ 73 പേരുടെ ആൻ്റിജൻ പരിശോധനയിൽ 27 പേർക്കും പെരുമാതുറയിൽ 52 പേരുടെ ആൻറിജൻ പരിശോധനയിൽ 12 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 68 പേരുടെ ആൻ്റിജൻ പരിശോധനയിൽ 7 പേർക്കും രോഗം മുള്ളതായി കണ്ടെത്തി.വക്കം പഞ്ചായത്തിലെ 24 പേർക്കും ചിറയിൻകീഴ്  പഞ്ചായത്തിലെ 16 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ 4 പേർക്കും അഴൂർ, മണമ്പൂർ, കൊടുവഴന്നൂർ എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്.കോവിഡ്- 19 നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിൽ ഡോ.എൻ.എസ്.സിജു, ഡോ.വീണ, ഡോ.സരിത, ഡോ. തസ്നി ,ഡോ. രമ്യ, ഡോ.ആർദ്ര എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

Post Top Ad