ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ കേക്ക് വില്പന ; 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ കേക്ക് വില്പന ; 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും

 


ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽപ്പന നടത്തിയാൽ 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും  ഇപ്പോഴും ലൈസൻസും റജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. 

12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ റജിസ്ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽനിന്നാണ് ലൈസൻസും റജിസ്ട്രേഷനും നൽകുന്നത്. 

∙  ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ചാൽ       കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ     തടവും

∙  മായം ചേർത്ത ആഹാരം വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയിൽ ശിക്ഷയും പിഴയും

 ∙  ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ 3 ലക്ഷം പിഴ

∙  ഗുണമേൻമയില്ലാതെ വിൽപന നടത്തിയാൽ 5 ലക്ഷം പിഴ

ഈ രീതിയിലാണ് വീഴ്ച വരുത്തിയാലുള്ള ശിക്ഷയും പിഴയും. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും. 

Post Top Ad