ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.എം.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബീമ ജ്വല്ലറി അടച്ചിടാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ഇയാൾ അക്കൗണ്ട് വിഭാഗം ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രോഗലക്ഷണം ഉണ്ടായതിനാൽ കെ.റ്റി.സി.റ്റി ആശുപത്രിയിൽ പരിശോധിക്കുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. നിലവിലുള്ള ജീവനക്കാരെ ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.
ആലംകോട് മത്സ്യ മാർക്കറ്റിൽ ചായക്കട നടത്തുന്ന 60 കാരനും 24 കാരനും രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭ ഇവരുടെ രണ്ട് ടീ സ്റ്റാളുകൾ താൽക്കാലികമായി അടപ്പിച്ചു. നഗരസഭ സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ ആണ് ഇവർക്ക് രോഗം സ്ഥിതീകരിച്ചത്. ഇവരെ ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന്മുക്കിൽ പ്രവർത്തിക്കുന്ന കേക്ക് വേൾഡ് എന്ന സ്ഥാപനത്തിലെ 2 പേർക്ക് രോഗം സ്ഥിതീകരിച്ചു. കാസർകോട് സ്വദേശി 26 കാരനും കിഴുവിലം സ്വദേശി 32 കാരനുമാണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ 26 കാരൻ നഗരസഭ 18-ാം വാർഡിലെ സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് താമസം. 8 പേരാണ് ഇവിടെ താമസിക്കുന്നത്. ഇയാളെ കടക്കാവൂർ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി. കിഴുവിലം സ്വദേശി 32 കാരനെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നഗരസഭയുടെ സെന്റിനിയൽ സർവ്വെയിലാണ് ഇവർക്ക് രോഗം സ്ഥിതീകരിച്ചത്. സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നഗരസഭ നിർദ്ദേശിച്ചു.
മാർക്കറ്റ് റോഡിൽ പച്ചക്കറിക്കട നടത്തുന്ന 65 കാരന് കൊവിഡ് സ്ഥിതീകരിച്ചു. വീരളം സ്വദേശിയായ ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. സ്ഥാപനം താൽക്കാലികമായി അടച്ചിടാൻ നഗരസഭ നിർദ്ദേശിച്ചു.
നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, എ.എൽ.ഹാസ്മി, സിദ്ദീഖ്, ഷെൻസി, എ.അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാപനങ്ങൾ പരിശോധിച്ച് താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചത്.
അഞ്ച് സ്ഥാപനങ്ങളിൽ നിന്നും നിലവിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ജീവനക്കാർക്ക് പകരം പുതിയ ജീവനക്കാരെ നിയമിച്ച ശേഷം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകു. കൂടാതെ പകരം നീയമിക്കുന്ന ജീവനക്കാരുടെ പേര് വിവരങ്ങൾ നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറണമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ വാർഡ് 14 മുള്ളരികത്ത് കോണത്ത് 33 കാരനും, 15 കാരിക്കും വാർഡ് 22 കൊടുമൺ സ്വദേശി 50 കാരിക്ക് വാർഡ് 3 മണ്ണൂർഭാഗം സ്വദേശി 35 കാരിക്ക് വാർഡ് 5 കരിച്ചയിൽ സ്വദേശി 61 കാരിക്ക് വാർഡ് 9 തച്ചൂർകുന്ന് സ്വദേശികളായ 58 കാരനും, 48 കാരിക്കും വാർഡ് 11 ൽ 62 കാരന് വാർഡ് 26 വീരളം സ്വദേശി 65 കാരന് രോഗം സ്ഥിരീകരിച്ചു. ഇവരെ ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.കൂടാതെ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട പൈപ്പ്ലൈൻ റോഡിൽ 52 കാരന്റെ 37 കാരി ഭാര്യ, മക്കൾ 18 കാരായ 2 പേർക്കും 20 കാരനായ ഒരാൾക്കും കെവി ഡ് സ്ഥിതീകരിച്ചു. ഇവരെ കടക്കാവൂർ കൊവിഡ് ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റി.
നഗരസഭയുടെയും വലിയകുന്ന് താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ അവനവഞ്ചേരി എൽ.പി.എസ് ൽ വച്ച് നടന്ന ക്യാമ്പിൽ 50 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കി. അതിൽ 7 പേർക്ക് രോഗം സ്ഥിതീകരിച്ചു.
നഗരസഭ വാർഡ് 26 മാർക്കറ്റ് റോഡിൽ 36 കാരൻ, 52 കാരി, 2 വയസ്കാരി എന്നിവർക്കാണ് സർവ്വെയിൽ കൊവിഡ് സ്ഥിതീകരിച്ചത്. സർവേയിൽ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ നഗരസഭയിൽ താൽകാലികമായി അടച്ചിടാൻ നിർദ്ദേശിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ഇവരെ സി.എഫ്.എൽ.റ്റി.സി യിലും ഹോം ഐസൊലേഷനിലും പ്രവേശിപ്പിച്ചതായി നഗരസഭ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, എ.അഭിനന്ദ്, ഡോക്ടർ നിഷ, ജെ.പി.എച്ച്.എൻ ശ്രീജാകുമാരി, ലാബ് ടെക്നീഷ്യൻ അശ്വതി, ആശാവർക്കർമാരായ രശ്മി, സിന്ദു, ബിജി എന്നിവരുടെ സംഘമാണ് സെന്റിനിയൽ സർവ്വെക്ക് നേതൃത്വം നൽകിയത്.
നഗരവാസികൾ ജാഗ്രതയിൽ വരുത്തുന്ന വീഴ്ചയാണ് രോഗികളുടെ എണ്ണം നീയന്ത്രണാധീതമായി പെരുകുന്നതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.