ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച 52 കാരൻ കൊച്ചനിയുടെ മൃതദേഹം നഗരസഭാ സ്മാശാനത്തിൽ സംസ്കരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച 52 കാരൻ കൊച്ചനിയുടെ മൃതദേഹം നഗരസഭാ സ്മാശാനത്തിൽ സംസ്കരിച്ചുആറ്റിങ്ങൽ: നഗരസഭ 9-ാം വാർഡ് പൈപ്പ്ലൈൻ റോഡിൽ മുല്ലക്കംവിള വീട്ടിൽ 52 കാരനായ കൊച്ചനിയാണ് കഴിഞ്ഞ ദിവസം ഹൃദ്രോഗത്തെ തുടർന്ന് മരണപ്പെട്ടത്. ഇയാൾ കെ.എസ്.ഇ.ബി യിലെ കരാർ ജീവനക്കാരനാണ്.


      ഈ മാസം 4 ന് രാവിലെ 10 മണിയോടെ നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഇയാളെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര വിദഗ്ദ്ധ ചികിൽസ അനിവാര്യമായതിനാൽ കൊച്ചനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റിയിലേക്ക് മാറ്റുക ആയിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് അറിയിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിതീകരിച്ചിരുന്നു. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിനിടെ ഉച്ചക്ക് 1 മണിയോടെ രോഗം മൂർച്ചിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.


       മെഡിക്കൽ സൂപ്രണ്ട് വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ മൃതശരീരം നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്തു. ഇയാളുടെ താമസ സ്ഥലത്ത് അടുത്തടുത്ത് നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നു. കൂടാതെ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിന്റെയും ഭാഗമായി നഗരസഭയുടെ ശാന്തിതീരം സ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുക ആയിരുന്നു. മൃതശരീരം വഹിച്ച് കൊണ്ട് വന്ന ആംബുലൻസും, ക്രിമറ്റോറിയവും നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഇയാൾ താമസിച്ചിരുന്ന സ്ഥലം ജനസാന്ദ്രത കൂടിയ മേഖലയായതിനാൽ വീടും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്തു. കൂടാതെ കുടുംബത്തോട് കർശന നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. 


      നഗരത്തിൽ നിലവിൽ 91 പേർ രോഗികളാണ്. അതിൽ 68 പേർ ഹോം ഐസൊലേഷനിലും, 18 പേർ സി.എഫ്.എൽ.റ്റി.സി സെന്റെറുകളിലും, 5 പേർ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ ഇതുവരെ 2 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്ത്ത്. മരണപ്പെട്ട രണ്ട് പേർക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരായിരുന്നു. അതിനാൽ വൃദ്ധരായവർ കുട്ടികൾ, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്. കൂടാതെ ഇത്തരക്കാർ വീട്ടിലുണ്ടെങ്കിൽ ആരോഗ്യവാൻമാരായ മറ്റ് അംഗങ്ങളും കനത്ത ജാഗ്രത പാലിക്കണം. ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത നഗരസഭാ വാർഡുകളായ 6, 9 ഉം കണ്ടെയ്‌മെന്റ് സോണുകളാക്കി മാറ്റാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ചെയർമാൻ എം.പ്രദീപ് അറിയിച്ചു. സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് നീയന്ത്രണങ്ങളോടുള്ള ചിലരുടെ നിസ്സഹകരണമാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.

Post Top Ad