കോവിഡ് പ്രോട്ടോകോൾ ലംഘനം ; തിരുവനന്തപുരത്ത് 574 പേർക്കെതിരെ നടപടി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കോവിഡ് പ്രോട്ടോകോൾ ലംഘനം ; തിരുവനന്തപുരത്ത് 574 പേർക്കെതിരെ നടപടി

 ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന്   ഇന്നലെ   (25 ഒക്ടോബർ 2020) 574 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 12 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 53 പേരിൽനിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 33 പേരിൽ നിന്നു പിഴ ഈടാക്കി. 476 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു. 

വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടർ  പറഞ്ഞു. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad