തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും നാളെ മുതൽ ഭക്തർക്ക് പ്രവേശിക്കാം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും നാളെ മുതൽ ഭക്തർക്ക് പ്രവേശിക്കാം

 
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. തുലാമാസം ഒന്നായ  നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് ദിവസേന പ്രവേശനത്തിന് അനുവദിക്കുക. 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ദർശനാനുമതിയുള്ളത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുന്നത്. പമ്പയിൽ സ്‌നാനം അനുവദിക്കില്ല. ഇതിന് പകരം ഷവർ ബാത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  തുലാമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 21ന് ശബരിമല നട അടയ്ക്കും.

Post Top Ad