ആറ്റിങ്ങലിൽ കോവിഡ് പിടിമുറുക്കുന്നു, പൂർണ ഗർഭിണി ഉൾപ്പടെ 5 പേർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ആറ്റിങ്ങലിൽ കോവിഡ് പിടിമുറുക്കുന്നു, പൂർണ ഗർഭിണി ഉൾപ്പടെ 5 പേർക്ക് കൊവിഡ്



ആറ്റിങ്ങൽ: നഗരസഭ വാർഡ് 7 ൽ കൊച്ചലുംമൂട് സ്വദേശി 30 കാരിയായ പൂർണ ഗർഭിണിക്കാണ് രോഗം സ്ഥിതീകരിച്ചത്. ഗർഭകാല ചികിൽസയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിയ ഇവരെ ആരോഗ്യ വിഭാഗം സ്രവ പരിശോധനക്ക് വിധേയയാക്കുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഈ മാസം 18 നാണ് ഇവരുടെ പ്രസവ തീയതി ആശുപത്രി അധികൃതർ നൽകിയിരുന്നതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇവരുടെ നിലവിലെ സാഹചര്യം പരിഗണിച്ച് പൂജപ്പുര സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


നഗരസഭ വാർഡ് 1 ൽ ആലംകോട് സ്വദേശികളായ 32 കാരിക്കും മകൾ നാലര വയസ്കാരിക്കും രോഗം സ്ഥിതീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 15 ൽ വലിയകുന്ന് സ്വദേശി 35 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


       നഗരസഭ വാർഡ് 27 ൽ പച്ചംകുളം കിഴക്കുപുറം സ്വദേശി 33 കാരന് രോഗം സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യക്ക് വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. തുടർന്ന് ക്വാറന്റെനിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ന് വലിയകുന്ന് ആശുപത്രിയിൽ പരിശോധിക്കുകയും കൊവിഡ് സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad