നഗരസഭയുടെ 6ാം ഘട്ട സെന്റിനിയൽ സർവ്വെയിൽ 1 ആൾക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

നഗരസഭയുടെ 6ാം ഘട്ട സെന്റിനിയൽ സർവ്വെയിൽ 1 ആൾക്ക് കൊവിഡ്
ആറ്റിങ്ങൽ: നഗരസഭയും വലിയകുന്ന് ആശുപത്രിയും സംയുക്തമായി നടപ്പിലാക്കിയ ആറാം ഘട്ട കൊവിഡ് പരിശോധന ക്യാമ്പിൽ ഒരാൾക്ക് രോഗം സ്ഥിതീകരിച്ചു. ഇയാൾ ആറ്റിങ്ങൽ താലൂക്കാഫീസിലെ ജീവനക്കാരനാണ്. വാർഡ് 16ൽ പൂജകൺവെൻഷൻ സെന്റെറിൽ സംഘടിപ്പിച്ച ക്വാമ്പിലാണ് 41കാരനായ മുദാക്കൽ സ്വദേശിക്ക് രോഗം സ്ഥിതീകരിച്ചത്. ഇന്നലെയാണ് ഇയാൾ ഓഫീസിൽ അവസാനമായി ജോലിക്കെത്തിയത്. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ഇന്ന് 50 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കി. വാർഡ് കൗൺസിലർ എസ്.കെ. പ്രിൻസ് രാജ്,

നഗരസഭ ജെ.എച്ച്.ഐ മാരായ എ.അഭിനന്ദ്, ജി.എസ്.മഞ്ചു, ഡോക്ടർ നജ്ന, ലാബ് ടെക്നീഷ്യൻ ധന്യ, ജെ.പി.എച്ച്.എൻ ഉഷാകുമാരി, ആശാവർക്കർമാരായ ആശ, അശ്വതി, രമ്യ, ശിവകുമാരി തുടങ്ങിയവരാണ് പരിശോധന ക്യാമ്പിന് നേതൃത്വം കെടുത്തത്.

Post Top Ad