ആറ്റിങ്ങൽ നഗരസഭയിലെ കണ്ടെയ്‌മെന്റ് സോണുകളിൽ കൊവിഡ് ചട്ട ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരസഭയിലെ കണ്ടെയ്‌മെന്റ് സോണുകളിൽ കൊവിഡ് ചട്ട ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് ചെയർമാൻ


 നഗരസഭ 6, 9 തച്ചൂർകുന്ന്, ഗ്രാമം വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഈ രണ്ട് വാർഡുകളിലും രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാക്കാൻ നഗരസഭ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

      നിലവിൽ ഗ്രാമം 9-ാം വാർഡിൽ 20 രോഗികളും 1 കൊവിഡ് മരണവും, തച്ചൂർകുന്ന് 6-ാം വാർഡിൽ 12 രോഗികളുമാണ് ഉള്ളത്. ഈ വാർഡുകളിൽ സമ്പർക്ക വ്യാപനത്തിലൂടെയാണ് ഒരാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം ഇത്രയധികം വർദ്ധിച്ചത്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ചിരുന്നു. ഈ വാർഡുകളിൽ കോളനികൾ സ്ഥിതി ചെയ്യുന്നതിനാൽ സമ്പർക്ക വ്യാപനത്തിന്റെ തീവ്രത ഏറെയാണ്.

     കണ്ടെയ്‌മെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കർശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും . ഈ വാർഡുകളിലെ താമസക്കാർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഈ വാർഡുകളിൽ അന്യ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ സന്ദർശനം കർശനമായി നിരോധിച്ചിരിക്കുന്നു. ഇവിടുത്തെ ജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾക്കായി നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം. ആരോഗ്യപരമായ എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും വാർഡിലെ ആശാവർക്കർ ആരോഗ്യ പ്രവർത്തകർ എന്നിവരെ വിവരമറിയിക്കണം. കണ്ടെയ്ന്റ് സോണിൽ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നീയമ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


Post Top Ad