ആറ്റിങ്ങൽ പട്ടണത്തിൽ ഇന്ന് 6 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചെന്ന് ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആറ്റിങ്ങൽ പട്ടണത്തിൽ ഇന്ന് 6 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചെന്ന് ചെയർമാൻ
അറ്റിങ്ങൽ: നഗരസഭ 11-ാം വാർഡ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന 58 കാരന് രോഗം സ്ഥിതീകരിച്ചു. ഇയാൾ പെയിന്റിംഗ് കരാറുകാരനാണ്. രോഗം ലക്ഷണം ഉണ്ടായതിനെ തുടർന്ന് കെ.റ്റി.സി.റ്റി ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.


     നഗരസഭ 1-ാം വാർഡ് ആലംകോട് സ്വദേശിയായ 33 കാരനും 10 മാസം പ്രായമുള്ള മകനും രോഗം സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെ 54 കാരനും 50 കാരിക്കും രോഗം സ്ഥിതീകരിച്ചിരുന്നു. ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.


      നഗരസഭ 5-ാം വാർഡിൽ 59 കാരന് രോഗം സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിതീകരിച്ചത്. ഇയാളെ ഗോകുലു മെഡിക്കൽ കോളേജിൽ ചികിൽസക്ക് പ്രവേശിപ്പിച്ചു.  


     നഗരസഭ 9-ാം വാർഡ് തച്ചൂർകുന്നിൽ ദമ്പതികളായ 54 കാരനും 47 കാരിക്കും രോഗം സ്ഥിതീകരിച്ചു. നാടക പ്രവർത്തകനായ ഗൃഹനാഥന് 3 ദിവസമായി അസ്വസ്ഥത ഉണ്ടായിരുന്നു. തുടർന്ന് വലിയകുന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിതീകരിച്ചത്. ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ രണ്ട് മക്കളെ അടുത്ത ദിവസം പരിശോധിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.


      നഗരസഭ 22-ാം വാർഡ് വിളയിൽമൂലയിൽ 28 കാരന് രോഗം സ്ഥിതീകരിച്ചു. ഇയാൾ ആറ്റിങ്ങലിലെ ശ്രീറാം പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം നാളെ ഈ സ്ഥാപനം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad