തിരുവനന്തപുരത്ത് ഇന്ന് 685 രോഗികൾ, കണക്കുകളിൽ തലസ്ഥാനത്തിന് അല്പം ആശ്വാസം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

തിരുവനന്തപുരത്ത് ഇന്ന് 685 രോഗികൾ, കണക്കുകളിൽ തലസ്ഥാനത്തിന് അല്പം ആശ്വാസം


തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച 685 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 523 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ വിദേശത്തു നിന്നുമെത്തി.


നാലു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശി ഗോപാലകൃഷ്ണൻ(62), പള്ളിത്തുറ സ്വദേശി ത്രേസ്യാമ്മ(82), ആനയറ സ്വദേശിനി സരോജം(63), തിരുവനന്തപുരം സ്വദേശിനി ബീമ എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.


ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 351 പേർ സ്ത്രീകളും 334 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 77 പേരും 60 വയസിനു മുകളിലുള്ള 135 പേരുമുണ്ട്. പുതുതായി 2,905 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,758 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,736 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 10,364 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 1,210 പേർ ഇന്ന് രോഗമുക്തി നേടി.


കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 344 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,824 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Post Top Ad