ഡെപ്യൂട്ടിമേയർ ഉൾപ്പെടെ 7കൗൺസിലർമാർക്കും 12 ജീവനക്കാർക്കും തിരു.നഗരസഭയിൽ കോവിഡ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഡെപ്യൂട്ടിമേയർ ഉൾപ്പെടെ 7കൗൺസിലർമാർക്കും 12 ജീവനക്കാർക്കും തിരു.നഗരസഭയിൽ കോവിഡ്


 ഡെപ്യൂട്ടിമേയർ ഉൾപ്പെടെ  ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിതോടെ തിരുവനന്തപുരം നഗരസഭയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയർ കെ ശ്രീകുമാർ അഭ്യർത്ഥിച്ചു. ഫലപ്രദമായ മുൻ കരുതലുകൾ സ്വീകരിച്ചതിനാലാണ് കൂടുതൽപേരിലേക്ക് രോഗം ബാധിക്കുന്നത് തടയാൻ സാധിച്ചതെന്നും പ്രതിരോധ നടപടികൾ കൂടുതൽ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കടകളിൽ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ നിയോഗിക്കുന്നതിന് തീരുമാനിച്ചു എന്നും  അദ്ദേഹം പറഞ്ഞു.

Post Top Ad