അറ്റിങ്ങൽ നഗരസഭയുടെ 7-ാം മത്തെ സെന്റിനിയൽ സർവ്വെയിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

അറ്റിങ്ങൽ നഗരസഭയുടെ 7-ാം മത്തെ സെന്റിനിയൽ സർവ്വെയിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി പട്ടണത്തിൽ സംഘടിപ്പിച്ച ഏഴാമത്തെ സെന്റിനിയൽ സർവ്വെയിലാണ് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 


      നഗരസഭ ജീവനക്കാരി മണമ്പൂർ പഞ്ചായത്ത് നിവാസി 32 കാരിക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച നഗരസഭയിലെ മറ്റൊരു ജീവനക്കാരി രോഗബാധിതയായിരുന്നു. ഇതിനെ തുടർന്ന് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 12 പേരെ പരിശോധിക്കുകയും 32 കാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആയിരുന്നു. ഓഫീസിൽ നിന്നുള്ള സമ്പർക്കത്തിലൂടെയല്ല ഇവർക്ക് രോഗം ഉണ്ടായത്. ഇവരുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരിക്കില്ല.


     


കിഴുവിലം പഞ്ചായത്തിൽ കടുവയിൽ സ്വദേശി 42 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


      നഗരസഭ വാർഡ് 21 ൽ 17 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച നഗരത്തിലെ ഒരു ജ്വല്ലറി ഇവർ സന്ദർശിച്ചിരുന്നു. ഇവിടെ നിന്ന് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചതാവും എന്നതാണ് പ്രാഥമിക നിഗമനം. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


      മാമത്തെ ആർ.റ്റി.ഒ ഓഫീസിലെ ഒരു ജീവനക്കാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 44കാരിയായ ഇവർ തിരുവനന്തപുരം ചാല സ്വദേശിയാണ്. കഴിഞ്ഞ ആഴ്ച മറ്റൊരു ജീവനക്കാരിക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവർ ഒരാഴ്ചയിലേറെയായി സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. ഇവരെ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


       നഗരസഭ വാർഡ് 25 ൽ മൃഗാശുപത്രിക്ക് സമീപം 28 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ കഴക്കൂട്ടം ടെക്നോപാർക്കിലെ ജീവനക്കാരനാണ്. ഇവിടെ നിന്നാവാം സമ്പർക്കത്തിലൂടെ രോഗം ലഭിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ സി.എഫ്.എൽ.റ്റി.സി സെന്റെറിലേക്ക് മാറ്റി. രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് ഇയാളും 58 കാരനായ അച്ഛനും, 20 കാരി മകളും നഗരസഭ സംഘടിപ്പിച്ച ക്യാമ്പിൽ പരിശോധനക്ക് എത്തിയിരുന്നു. മറ്റ് 2 പേരുടെയും ഫലം നെഗറ്റീവാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 58 കാരനായ അച്ഛൻ വേളാർക്കുട്ടി ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ പൂജാരിയാണ്. ക്ഷേത്രം അടച്ചിടാൻ നഗരസഭ നിർദ്ദേശിച്ചു. അണു വിമുക്തമാക്കിയ ശേഷം പകരം പൂജാരിയെ നിയമിച്ച് 3 ദിവസത്തിന് ശേഷം ക്ഷേത്രം തുറക്കാം. അല്ലാത്ത പക്ഷം 2 ആഴ്ചത്തേക്ക് അമ്പലം പൂർണമായും അടച്ചിടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിച്ചതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു.


      രാമച്ചംവിള എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ  50 പേരെ പരിശോധനക്ക് വിധേയരാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, എ.അഭിനന്ദ്, ഡോക്ടർ ഷെറിൻ, ജെ.പി.എച്ച്.എൻ ബിന്ദു, ലാബ് ടെക്നീഷ്യൻ സന്ധ്യ, ആശാവർക്കർമാരയ ജ്യോതി, സുധ, ലേഖ, വിജയറാണി തുടങ്ങിയവർ നേതൃത്വം നൽകി.

Post Top Ad