ആറ്റിങ്ങൽ നഗരസഭ 7 വാർഡുകളിലായി 9 പേർക്ക് കൊവിഡ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭ 7 വാർഡുകളിലായി 9 പേർക്ക് കൊവിഡ്




ആറ്റിങ്ങൽ: നഗരസഭ 9-ാം വാർഡ് തച്ചൂർകുന്നിൽ 70 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഈ വാർഡിൽ അവനവഞ്ചേരി സ്വദേശി 61 കാരന് കൊവിഡ് സ്ഥിതീകരിച്ചു. ഇയാളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.


      നഗരസഭ 18-ാം വാർഡ് പാർവ്വതീപുരം ഗ്രാമത്തിൽ 61കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഇവരെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


      നഗരസഭ 12-ാം വാർഡ് വലിയകുന്ന് സ്വദേശി 73 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ കടക്കാവൂർ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി. 


     നഗരസഭ 6-ാം വാർഡ് തച്ചൂർകുന്നിൽ 38 കാരി അമ്മക്കും 15 കാരി മകൾക്കും രോഗം സ്ഥിതീകരിച്ചു. ഇവരെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.


     നഗരസഭ 22-ാം വാർഡ് കൊടുമൺ സ്വദേശി 5 വയസ്കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചു. കുട്ടിയെ ഹോം ക്വാറന്റൈനിൻ പ്രവേശിപ്പിച്ചു.


    നഗരസഭ 13-ാം വാർഡ് അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ 18 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


     നഗരസഭ 24-ാം വാർഡ് കൊല്ലമ്പുഴയിൽ 27 കാരിക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഇവർ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്. ഇവരെ റൂം ഐസൊലേഷനിലേക്ക് മാറ്റി.

നഗരത്തിൽ ദിനംപ്രതി രോഗികളുടെ എണ്ണം ഉയരുകയാണ്. സമ്പർക്ക രോഗബാധിതരിലൂടെ സാമൂഹ്യ വ്യാപന തീവ്രത കൂടുന്നു. അതിനാൽ നഗരവാസികൾ കനത്ത ജാഗ്രത പുലർത്തണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad