ആറ്റിങ്ങൽ: നഗരസഭ വാർഡ് 16 ൽ മാമം സ്വദേശി 43 കാരന് രോഗം സ്ഥിതീകരിച്ചു. ഇയാൾ പെയിന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് ആശുപത്രിയിൽ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 11 ൽ ബോയ്സ് സ്കൂളിന് സമീപം താമസിക്കുന്ന 66 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ഡോക്ടറായ മകന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 7 ൽ ഗ്രാമത്തുംമുക്ക് വാട്ടർസപ്ലൈ ലൈൻ സ്വദേശി 8 വയസ്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച കുട്ടിയുടെ അമ്മക്ക് പനിയും തലവേദനയും ഉണ്ടായിരുന്നു. എന്നാൽ ഇവർ വാർഡിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയൊ ആശുപത്രിയിൽ ചികിൽസ തേടുകയൊ ചെയ്തില്ല. ഇവരിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ലഭിച്ചതാവാമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തിരമായി ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അല്ലെങ്കിൽ വീട്ടിലുള്ള പ്രായമായവർക്കും കുട്ടികൾക്കും സമ്പർക്കത്തിലൂടെ ഇത്തരക്കാർ രോഗം പകർന്ന് നൽകും. ഈ അശ്രദ്ധ അവരുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.