ആറ്റിങ്ങൽ: നഗരസഭ വാർഡ് 30 എൽ.എം.എസ് ജംഗ്ഷനിൽ 23 കാരന് രോഗം സ്ഥിതീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നഗരസഭ വാർഡ് 6 തച്ചൂർകുന്നിൽ ആശാൻ വിള ക്ഷേത്രത്തിന് സമീപം 62 കാരന് കൊവിഡ്. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.
നഗരസഭ വാർഡ് 11 കച്ചേരിനടയിൽ 26 കാരനായ ഡോക്ടർക്ക് രോഗം സ്ഥിതീകരിച്ചു. ഇയാൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് അറിയിച്ചു.
നഗരസഭ വാർഡ് 22 കൊടുമൺ സ്വദേശികളായ 46 കാരനും, 31 കാരനും കൊവിഡ് സ്ഥിതീകരിച്ചു. ഇവരെ കടക്കാവൂർ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി.
നഗരസഭ വാർഡ് 1 ആലംകോട് അരിവാളൂർകോണം സ്വദേശി 62 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ വെഞ്ഞാറമൂട് ഗോകുലം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ ഭർത്താവ് വൈറസ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
നഗരസഭ വാർഡ് 13 അവനവഞ്ചേരി സ്വദേശി വൃദ്ധ ദമ്പതികളായ 70 കാരനും, 68 കാരിക്കും രോഗം സ്ഥിതീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
പട്ടണത്തിൽ പ്രതിദിനം രോഗികളുടെ എണ്ണം പെരുകുന്നു. അതിനാൽ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കി ആരോഗ്യ വിഭാഗത്തോട് പരമാവധി സഹകരിക്കണം എന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.