ആറ്റിങ്ങൽ നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


നഗരസഭ വാർഡ് 21 ൽ വിളയിൽമൂല സ്വദേശി 23 കാരന് രോഗം സ്ഥിരീകരിച്ചു. വർക്കല മിഷൻ ഹോസ്പ്പിറ്റലിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

നഗരസഭ വാർഡ് 28 തോട്ടവാരം സ്വദേശി 35 കാരിക്ക് രോഗം സ്ഥിരീകരിച്ചു. കെ.റ്റി.സി.റ്റി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

 നഗരസഭ വാർഡ് 3 ൽ അവനവഞ്ചേരി നീർത്തടം സ്വദേശി 35 കാരനും, 27 കാരിക്കും രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചയായി ഇവർ മറ്റ് ചികിൽസയുടെ ഭാഗമായി മെഡിക്കൽ കോളേജിൽ ആയിരുന്നു. ഇവിടുന്ന് സമ്പർക്കത്തിലൂടെ ലഭിച്ചതാവും രോഗമെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

നഗരസഭ വാർഡ് 3 ൽ 33 കാരിക്കും 30 കാരനും രോഗം സ്ഥിരീകരിച്ചു. ഇവരെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

നഗരസഭ വാർഡ് 17 ൽ ഗവ. ഐ.ടി.എ ക്ക് സമീപം 31 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ റൂം ഐസൊലേഷനിലേക്ക് മാറ്റി.

നഗരസഭ വാർഡ് 22 ൽ കൊടുമൺ സ്വദേശി എട്ട് വയസ്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. കുട്ടിയെ ഇവരോടൊപ്പം വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad