പഴയകുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്തുകളിലുള്ള രണ്ടു കുടുംബങ്ങളിലെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

പഴയകുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്തുകളിലുള്ള രണ്ടു കുടുംബങ്ങളിലെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 


കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ ഗ്രാമപഞ്ചായത്തുകളിലായി 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വാർഡ് 10 ൽ പാപ്പാല വെട്ടിയിട്ടു കോണത്ത് ഒരു കുടുബത്തിലെ 5 പേർക്കും (42 വയസുള്ള ഗൃഹനാഥൻ, 39 വയസുള്ള ഗൃഹനാഥ, 19 വയസുള്ള മകൻ, 14 വയസുള്ള മകൻ, 12 വയസുള്ള മകൾ) വാർഡ് 1 ൽ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ 65 ഉം,39 ഉം വയസുള്ള സ്ത്രീകൾക്കും, വാർഡ് 13 ൽ ഊമൺപള്ളിക്കരയിൽ 24 വയസ്സുള്ള യുവാവിനും,കിളിമാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8 ൽ മലയാമഠത്ത് ഒരു കുടുംബത്തിലെ 4 പേർക്കും (62 വയസുള്ള ഗൃഹനാഥൻ,52 വയസ്സുള്ള ഗൃഹനാഥ,17 വയസുള്ള മകൻ,12 വയസുള്ള മകൾ) പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാരേറ്റ് 30 വയസുള്ള യുവാവിനും, 29 വയസുള്ള യുവതിക്കും, നഗരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 ലെ ചെമ്മരത്തുമുക്കിൽ 44 വയസുള്ള സ്ത്രീക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങൾ നിർണ്ണായകമാണ്. ആരിൽ നിന്നും ആർക്കും രോഗം പകരാം. കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിൽ ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടു കൂടി പെരുമാറണം. എല്ലാവരും പരസ്പരം സഹകരിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ സാധിക്കു.നമ്മുടെ ജാഗ്രതാക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും. 

Post Top Ad